ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വഴി തടഞ്ഞു
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ റോഡുകള്‍ ഉപരോധിച്ചു.
ആയിരക്കണക്കിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തുനീക്കി. കൊല്ലം ജില്ലയിലെ ചടയമംഗലത്ത് സമരം അക്രമാസക്തമായി. ബസുകള്‍ക്കു നേരെ ചടയമംഗലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതായി പൊലീസ് അറിയിച്ചു.
പ്രക്ഷോഭത്തോട് സംസ്ഥാനത്തെങ്ങും അനുകൂല പ്രതികരണമാണുണ്ടായതെന്ന് ഡിവൈഎഫ്ഐ അവകാശപ്പെട്ടു. യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരായ പ്രക്ഷോഭം വരുംനാളുകളില്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.












Click it and Unblock the Notifications