Get Updates
Get notified of breaking news, exclusive insights, and must-see stories!

തട്ടിപ്പ് നടത്തിയ വ്യാജ ഫാദര്‍ പിടിയില്‍

ആലപ്പുഴ: കേരളത്തിന്റെ പല ഭാഗങ്ങളില്‍ വൈദിക കര്‍മ്മങ്ങള്‍ നടത്തി തട്ടിപ്പ് നടത്തിയവരികയായിരുന്ന വ്യാജ ഫാദറിനെ പൊലീസ് പിടികൂടി. തണ്ണീര്‍മുക്കം പഞ്ചായത്തിലെ കുട്ടിത്തറവീട്ടില്‍ ഷാജിയെന്ന ആന്റണി (26)യാണ് പിടിയിലായത്.

പ്രീഡിഗ്രിവരെ പഠിച്ചിട്ടുള്ള ആന്റണി കുറച്ചുനാള്‍ സെമിനാരിയില്‍ പഠിച്ചതിന്റെ ബലത്തില്‍ കാട്ടൂര്‍ പള്ളിയില്‍ കര്‍മ്മങ്ങള്‍ ചെയ്തുവരികയായിരുന്നു. കുറുവിലങ്ങാട്ട് ക്ലാരേറ്റ് ഭവനില്‍ നിന്നും പെരുന്നാള്‍ പ്രമാണിച്ചുവന്ന വൈദികനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ പള്ളിയില്‍ കയറിക്കൂടിയത്.

വൈദികവേഷം ധരിച്ച് ഒരാള്‍ സംശയകരമായ സാഹചര്യത്തില്‍ കാട്ടൂര്‍ ഫൊറോനോ പള്ളിയില്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ആലപ്പുഴ ഡിവൈഎസ്പി സുരേഷ് കുമാറിന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് നോര്‍ത്ത് പൊലീസ് ആന്റണിയെത്തേടിയെത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

മോഷണവും ഈ അഭിനവ വൈദികന് വശമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലശ്ശേരി കോടതിയില്‍ ഇയാള്‍ക്കെതിരെ മോഷണക്കേസ് നിലവിലുണ്ട്. അങ്കമാലിയില്‍ ഒരു സുഹൃത്തിന്റെ പേരും മേല്‍വിലാസവും ഉപയോഗിച്ച് മൂന്നു വര്‍ഷം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പല സ്ഥലങ്ങളിലും മോഷണവും തട്ടിപ്പുകളും നടത്തിയിട്ടുണ്ടെങ്കിലും പേരും മേല്‍വിലാസവും തെറ്റായി നല്‍കിയതിനാല്‍ പിടിക്കപ്പെട്ടിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+