മമ്മൂട്ടി പ്രതിയായി മാനനഷ്ടക്കേസ്
തിരുവനന്തപുരം: കൈരളി ചാനല്‍ ചെയര്‍മാനും ചലച്ചിത്രതാരവുമായ മമ്മൂട്ടി പ്രതിയായി 10 ലക്ഷം രൂപയുടെ മാനനഷ്ടക്കേസില്‍ നോട്ടീസ്.
മാധ്യമപ്രവര്‍ത്തകനായ എസ്. ചന്ദ്രമോഹന്‍ അഡ്വ. വഞ്ചിയൂര്‍. പി. പരമേശ്വരന്‍ നായര്‍ മുഖേനയാണ് കൈരളി ചാനലിനെതിരെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്. സപ്തംബര്‍ 27 വ്യാഴാഴ്ച കൈരളിയില്‍ സംപ്രേഷണം ചെയ്ത പ്രഭാത പരിപാടിയിലെ ജോമോന്‍ പുത്തന്‍പുരയ്ക്കലുമായി നടത്തിയ അഭിമുഖത്തില്‍ ലോകായുക്ത്, ഉപലോകായുക്ത്, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍, എസ്. ചന്ദ്രമോഹന്‍ എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്ന നിരവധി പരാമര്‍ശങ്ങളുണ്ടായിരുന്നു.
ലോകായുക്ത ഇതിന്റെ ടേപ്പ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടതോടെ ലോകായുക്ത, ഉപലോകായുക്ത, അഡ്വക്കേറ്റ് ജനറല്‍ എന്നിവരോട് കൈരളി ചാനല്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ഒക്ടോബര്‍ നാല് വ്യാഴാഴ്ച ടേപ്പ് ഹാജരാക്കണമെന്നാണ് ലോകായുക്ത നിര്‍ദേശിച്ചിരിക്കുന്നത്. തികച്ചും വാസ്തവ വിരുദ്ധവും ബോധപൂര്‍വം കെട്ടിച്ചമച്ചതുമായ ആരോപണങ്ങളിലൂടെ തനിക്ക് മാനനഷ്ടം വരുത്തിയ നടപടി പിന്‍വലിച്ചില്ലെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.
കൈരളി ചെയര്‍മാന്‍ മമ്മൂട്ടി, ചീഫ് ഡയറക്ടര്‍ വേണു നാഗവള്ളി, ചീഫ് എക്സിക്യുട്ടീവ് സുരേഷ് നാരായണന്‍, പരിപാടിയുടെ നിര്‍മാതാവ്, രണ്ട് അവതാരകര്‍, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.












Click it and Unblock the Notifications