ശിവദാസമേനോനെതിരെ കേസെടുക്കണം
തിരുവനന്തപുരം: എസ്എഫ്ഐ ഗുണ്ടാസംഘത്തെ അറസ്റ് ചെയ്യാന്‍ ശ്രമിച്ച പൊലീസിനെതിരെ ഭീഷണി മുഴക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത ടി. ശിവദാസമേനോനെയും കോടിയേരി ബാലകൃഷ്ണനെയും അറസ്റ് ചെയ്യണമെന്ന് കെഎസ്യു കൂട്ടായ്മ.
യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐക്കാര്‍ നടത്തുന്ന അനാശാസ്യപ്രവര്‍ത്തനങ്ങളെ എതിര്‍ത്ത പുതിയ പ്രിന്‍സിപ്പലിനെ എസ്എഫ്ഐ ഗുണ്ടകള്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന് കെഎസ്യു കൂട്ടായ്മ ഭാരവാഹികള്‍ ഒക്ടോബര്‍ ഒന്ന് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സിപിഎമ്മിലെ ഗ്രൂപ്പുകളിയില്‍ വിദ്യാര്‍ത്ഥികളെ ബലിയാടാക്കാന്‍ കോടിയേരി നടത്തുന്ന ക്രിമിനല്‍ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കലാലയങ്ങളെ എസ്എഫ്ഐ കലാപകേന്ദ്രങ്ങളാക്കി മാറ്റുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ കേരളത്തില്‍ കെഎസ്യു ഇല്ലാതായിരിക്കുന്നു. പ്രതികരണശേഷിയുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ കെഎസ്യു ഉടന്‍ പുനസംഘടിപ്പിക്കണമെന്നും കെഎസ്യു കൂട്ടായ്മ കണ്‍വീനര്‍മാരായ പ്രദീപ് വട്ടിപ്രവും മാത്യു കുഴനാടനും കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications