വിസിയുടെ നടപടി ശരിയല്ലെന്ന് മുരളി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ ഒരു വിദ്യാര്‍ഥിയുടെ ശരീരത്തില്‍ ചാപ്പ കുത്തിയ സംഭവത്തെ കുറിച്ച് അന്വേഷണം നടത്താത്ത വൈസ് ചാന്‍സലറാണ് ഇപ്പോള്‍ കോളജില്‍ നടന്ന പൊലീസ് ലാത്തിച്ചാര്‍ജിനെ കുറിച്ച് പ്രിന്‍സിപ്പലിനോട് വിശദീകരണം ആവശ്യപ്പെടുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുരളീധരന്‍.
സര്‍ക്കാര്‍ മുന്‍കൈയെടുത്ത് യോഗം വിളിച്ച് സമാധാന അന്തരീക്ഷം ഉണ്ടാക്കിയതിന് ശേഷം മാത്രമേ യൂണിവേഴ്സിറ്റി കോളജ് തുറന്ന് പ്രവര്‍ത്തിക്കാവൂ. കോളജില്‍ നിന്ന് പൊലീസിനു നേരെ ബോംബെറിഞ്ഞവരെ ശിക്ഷക്കുകയും ഒറ്റപ്പെടുത്തുകയും വേണം. മുരളീധരന്‍ പറഞ്ഞു.
നാടന്‍ ബോംബ് ആക്രമണം നടന്ന യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പല്‍ എസ്.വര്‍ഗീസിന്റെ വീട്ടില്‍ ഒക്ടോബര്‍ ഒന്ന് തിങ്കളാഴ്ച സന്ദര്‍ശനം നടത്തിയതിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം ബോംബ് രാഷ്ട്രീയത്തിലൂടെ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണെന്ന് മുരളി കുറ്റപ്പെടുത്തി.












Click it and Unblock the Notifications