കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാസ്പോര്‍ട്ട ് അപേക്ഷ: രജിസ്ട്രേഷന്‍ കാര്‍ഡ് പൂരിപ്പിക്കണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പുതിയ പാസ്പോര്‍ട്ട ിനായി അപേക്ഷിക്കുമ്പോഴും നിലവിലുള്ളവ പുതുക്കുമ്പോഴും അപേക്ഷാ ഫോറത്തിനോടൊപ്പമുള്ള രജിസ്ട്രേഷന്‍ കാര്‍ഡ് പൂര്‍ണമായും പൂരിപ്പിച്ചു നല്‍കണമെന്ന് റീജിയണല്‍ പാസ്പോര്‍ട്ട ് ഓഫീസര്‍ അറിയിച്ചു.

ഒക്ടോബര്‍ ഒന്നു മുതല്‍ ഇത് നിലവില്‍ വരും. ഡ്യൂപ്ലിക്കേറ്റ് പാസ്പോര്‍ട്ട ിന് അപേക്ഷിക്കുമ്പോഴും രജിസ്ട്രേഷന്‍ കാര്‍ഡ് പൂരിപ്പിക്കണം. രജിസ്ട്രേഷന്‍ കാര്‍ഡ് പൂരിപ്പിക്കുമ്പോള്‍ നിര്‍ദിഷ്ട സ്ഥലത്ത് അപേക്ഷകന്റെ ഫോട്ടേ ാ പതിപ്പിക്കണം. അപേക്ഷാ ഫോറത്തില്‍ ഫോട്ടേ ാ പതിക്കുന്നതിനായി നല്‍കിയിട്ട ുള്ള കോളത്തില്‍ പൂര്‍ണമായി ഒതുങ്ങുന്ന ഫോട്ടേ ായാണ് പതിക്കേണ്ടത്. ഈ കോളത്തിനനുസരിച്ച് ആവശ്യമെങ്കില്‍ ഫോട്ടേ ാ മുറിക്കാവുന്നതാണ്.

മാതൃകാ ഒപ്പിന് നല്‍കിയിരിക്കുന്ന കോളവും ഈ വിധത്തില്‍ ഉപയോഗിക്കണം. ബോള്‍ പേന ഉപയോഗിച്ച് ഇംഗ്ലീഷില്‍ വലിയ അക്ഷരങ്ങളില്‍ വ്യക്തമായി അപേക്ഷയും രജിസ്ട്രേഷന്‍ കാര്‍ഡും പൂരിപ്പിക്കണം. രജിസ്ട്രേഷന്‍ കാര്‍ഡിന്റെ മറുവശത്ത് നല്‍കിയിരിക്കുന്ന എല്ലാ നിര്‍ദേശങ്ങളും അപേക്ഷകര്‍ പാലിക്കേണ്ടതാണ്.

പാസ്പോര്‍ട്ട ് അപേക്ഷകള്‍ തയാറാക്കുന്നതും സ്വീകരിക്കുന്നതും പൂര്‍ണമായും കമ്പ്യൂട്ട ര്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികള്‍. പരിശോധനയും കമ്പ്യൂട്ട റിന്റെ സഹായത്തോടെ നടപ്പാക്കും. ഒക്ടോബര്‍ ഒന്നു മുതല്‍ രജിസ്ട്രേഷന്‍ കാര്‍ഡ് കൂടി പൂരിപ്പിക്കാത്ത അപേക്ഷകള്‍ നിരസിക്കുന്നതാണെന്നും പാസ്പോര്‍ട്ട ് ഓഫീസര്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X