ശബരിമല: കൂടുതല്‍ വനഭൂമി ലഭിച്ചു
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിരി വയ്ക്കുന്നതിനായി ഇക്കുറി കൂടുതല്‍ വനഭൂമി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതായി ദേവസ്വം മന്ത്രി ജി. കാര്‍ത്തികേയന്‍.
മരക്കൂട്ട ം, വലിയാനവട്ടം, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളില്‍ വനത്തിന് കോട്ടം തട്ടാതെ താല്‍ക്കാലിക കൂടാരങ്ങള്‍ തീര്‍ത്ഥാടകര്‍ക്കായി പണിയാനാണ് അനുമതിയെന്ന് ഒക്ടോബര്‍ ഒന്ന് തിങ്കളാഴ്ച കാര്‍ത്തികേയന്‍ അറിയിച്ചു. ശബരിമല വികസനത്തിനായുള്ള മാസ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിന് ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ടി. ആര്‍. ബാലു കാര്‍ത്തികേയന് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ട ുണ്ട്.
പമ്പയുടെ മലിനീകരണം തടയുന്നതിനായുള്ള ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കിവരികയാണ്. താല്‍ക്കാലിക പദ്ധതികള്‍ ഘട്ട ംഘട്ട മായി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications