എസ്എഫ്ഐ പഠിപ്പുമുടക്കി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടത്തിയ അക്രമത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ ഒക്ടോബര്‍ ഒന്ന് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കി.
ജുഡീഷ്യന്‍ അന്വേഷണത്തിന് ഉത്തരവിടുന്നതുവരെ സമരം തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം.വി. രാജേഷ് പറഞ്ഞു. പഠിപ്പുമുടക്കിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഠിപ്പുമുടക്കും മാര്‍ച്ചും സമാധാനപരമായിരുന്ന്െ പൊലീസ് പറഞ്ഞു.












Click it and Unblock the Notifications