എസ്എന്‍ഡിപി രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കും
മണലൂര്‍: ശ്രീനാരായണ ധര്‍മ്മപരിപാലന സംഘം (എസ്എന്‍ഡിപി) പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളപ്പാള്ളി നടേശന്‍. ഇതിന്റെ മുന്നോടായായി ശാഖാതലം മുതല്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. മണലൂരില്‍ എസ്എന്‍ഡിപി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.
ആനുകൂല്യങ്ങള്‍ക്ക് വേണ്ടി ഇനി ആരുടെയും മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കാന്‍ ഈഴവര്‍ക്ക് കഴിയില്ല. സത്യവും യാഥാര്‍ത്ഥ്യവും മുഖം നോക്കാതെ വിളിച്ചുപറയുന്ന ജനറല്‍ സെക്രട്ടറിയാണ് താനെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
കള്ള് സഹകരണ സംഘങ്ങള്‍ പിരിച്ചുവിടണമെന്ന് യോഗം ആവശ്യപ്പെടുന്നത് ഈവര്‍ക്ക് തൊഴില്‍ ലഭിക്കാനാണ്. സമ്പൂര്‍ണ മദ്യനിരോധനം ഒരിക്കലും കള്ളുവ്യവസായ മേഖലയിലുള്ളവര്‍ക്ക് തൊഴില്‍ ഇല്ലാതാക്കിക്കൊണ്ടാകരുത്. ചിലര്‍ കള്ളിനെതിരെ സംസാരിക്കുന്നത് ഈഴവരെ തകര്‍ക്കാന്‍വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications