ടൈറ്റാനിയം എംഡി ഫാക്ടിലേക്ക്
തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം മാനേജിംഗ് ഡയറക്ടറായ ജി. ശിവപ്രകാശ് ഏലൂരിലെ ഫാക്ടിലേക്ക് തിരിച്ചുപോകുന്നു.
ഉദ്യോഗമണ്ഡലിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ജനറല്‍ മാനേജര്‍ വി. എസ്. ബഷീറായിരിക്കും ടൈറ്റാനിയത്തിന്റെ പുതിയ മാനേജിംഗ് ഡയറക്ടര്‍. ശിവപ്രകാശിന് ഏകദേശം ഒരു വര്‍ഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് സ്ഥാനചലനം.
ഫാക്ടിന്റെ പെട്രോക്കെമിക്കല്‍ ഡിവിഷനില്‍ ചീഫ് പ്രൊഡക്ഷന്‍ എക്സിക്യുട്ട ീവ് ആയിരിക്കുമ്പോഴാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ ശിവപ്രകാശിനെ ടൈറ്റാനിയത്തില്‍ നിയമിച്ചത്. രണ്ട് വര്‍ഷത്തേക്കായിരുന്നു നിയമനം. എല്‍ഡിഎഫിന്റെ ഭരണകാലത്ത് നടന്ന ശിവപ്രകാശിന്റെ നിയമനം ഏറെ വിവാദം സൃഷ്ടിച്ചിരുന്നെങ്കിലും വളരെ പ്രഗത്ഭമായ രീതിയില്‍ ശിവപ്രകാശ് സേവനമനുഷ്ഠിച്ചിരുന്നു.
തദ്ദേശവാസികള്‍ക്ക് സംവരണം വേണമെന്നും കടലിലേക്ക് മാലിന്യം ഒഴുക്കിവിടുന്നുവെന്നും ആരോപിച്ച് നടന്ന ശക്തമായ പ്രക്ഷോഭങ്ങളെ ശിവപ്രകാശ് സമര്‍ത്ഥമായി നേരിട്ട ു. 2001 ജൂണ്‍ വരെ ശിവപ്രകാശിന് കാലാവധിയുണ്ടെങ്കിലും യുഡിഎഫും പ്രത്യേകിച്ച് വ്യവസായ മന്ത്രിയും രാഷ്ട്രീയമായി എടുത്ത തീരുമാനമാണ് ഇതെന്നറിയുന്നു.












Click it and Unblock the Notifications