ടൂറിസം മേഖല പ്രതിസന്ധിയില്‍
തിരുവനന്തപുരം: വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനത്തെ വിനോദസഞ്ചാര വകുപ്പും വിനോദസഞ്ചാര ഓപ്പറേറ്റര്‍മാരും.
അമേരിക്കയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന് ശേഷമുള്ള ആഗോള അന്തരീക്ഷം സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ വളരെ മോശമായാണ് ബാധിച്ചത്. വിമാനയാത്രകളും ഹോട്ടല്‍ റിസര്‍വേഷനും റദ്ദ് ചെയ്യുന്നത് എല്ലാ ദിവസവും ആവര്‍ത്തിക്കുന്നു.
സപ്തംബര്‍ 11ന് ശേഷം താജ് ഗ്രൂപ്പ് ഒഫ് ഹോട്ടല്‍സ് ആയിരത്തോളം റിസര്‍വേഷനുകളാണ് റദ്ദാക്കിയത്. കാസിനോ ഹോട്ടല്‍ ഗ്രൂപ്പ്സിലെ 70 ശതമാനത്തോളം റിസര്‍വേഷനുകള്‍ റദ്ദാക്കി.
വിമാനടിക്കറ്റുകളും ഹോട്ടല്‍ റിസര്‍വേഷനുകളും റദ്ദ് ചെയ്യുന്നത് ഇനിയും തുടര്‍ന്നേക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ വക്താവ് അറിയിച്ചു.












Click it and Unblock the Notifications