ഇന്ന് ഗാന്ധിജയന്തി
ദില്ലി: സമരപോരാട്ടങ്ങളുടെ ചരിത്രത്തില്‍ അഹിംസാ സന്ദേശത്തിന്റെ അപൂര്‍വമായ അധ്യായം കുറിച്ച രാഷ്ട്രപിതാവിന്റെ ഓര്‍മ ഇന്ന് രാഷ്ട്രമെങ്ങും പങ്കിടുന്നു.
രാഷ്ട്രീയത്തെ ദാര്‍ശനികവത്കരിച്ച, സമാധാനത്തിന്റെയും അഹിംസയുടെയും ഉള്ളടക്കം രാഷ്ട്രീയത്തിന് പരിചിതമാക്കി കൊടുത്ത ഋഷിതുല്യന്റെ സ്മരണ പുതക്കുന്നത് ലോകം മറ്റൊരു യുദ്ധത്തിന്റെ ഭീതിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ അതീവപ്രസക്തമാണ്.
രാജ്യത്തെങ്ങും വിവിധ ചടങ്ങുകളോടെ ഇന്ന് ഗാന്ധിജയന്തി ദിനം ആഘോഷിക്കും. രാഷ്ട്രപിതാവിന്റെ അന്ത്യവിശ്രമസ്ഥാനത്ത് രാഷ്ട്രപതി കെ.ആര്‍.നാരായണനും പ്രധാനമന്ത്രി വാജ്പേയിയും ഇന്ന് പുഷ്പാര്‍ച്ചന നടത്തും.
രാഷ്ട്രപിതാവിന്റെ സ്മരണ പുതുക്കാന്‍ വിവിധ പരിപാടികളാണ് നടക്കുന്നത്. പ്രാര്‍ഥനകളും അനുസ്മരണ യോഗങ്ങളും വിവിധ ഭാഗങ്ങളില്‍ നടക്കും.












Click it and Unblock the Notifications