കശ്മീരിലെ ആക്രമണം: മരണം 34 ആയി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അസംബ്ലി മന്ദിരത്തിന് മുന്നിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. അഞ്ച് മൃതദേഹങ്ങള്‍ കൂടി ഒക്ടോബര്‍ രണ്ട് ചൊവാഴ്ച അസംബ്ലി മന്ദിരത്തില്‍ നിന്ന് കണ്ടെടുത്തു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്ന് ഒരു ഔദ്യോഗിക വക്താവ് പറഞ്ഞു.
ആക്രമണത്തില്‍ 22 നാട്ടുകാരും അഞ്ച് പൊലീസുകാരും രണ്ട് അതിര്‍ത്തി രക്ഷാ സേനക്കാരും ഒരു സിആര്‍പിഎഫ് ജവാനും നാല് തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റ എഴുപതോളം പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.












Click it and Unblock the Notifications