രാഷ്ട്രപിതാവിന് ആദരാഞ്ജലികളര്‍പ്പിച്ചു
ദില്ലി: രാഷ്ട്രപിതാവിന്റെ 132-ാം ജന്മദിനത്തില്‍ രാഷ്ട്രം പാവനസ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികളര്‍പ്പിച്ചു. രാഷ്ട്രപതി കെ.ആര്‍.നാരായണന്‍, വൈസ് പ്രസിഡന്റ് കൃഷന്‍കാന്ത്, പ്രധാനമന്ത്രി എ.ബി.വാജ്പേയി എന്നിവര്‍ മഹാത്മാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചു.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനിയും മറ്റ് കേന്ദ്രമന്ത്രിമാരും രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. സര്‍വ മത പ്രാര്‍ഥനയുംനടന്നു.
ഇന്ത്യയിലെ യുഎസ് അംബാസഡര്‍ റോബര്‍ട്ട് ബ്ലാക്ക്വില്ലും പാക്കിസ്ഥാന്‍ ഹൈക്കമ്മിഷണര്‍ അഷ്റഫ് ജഹാംഗീര്‍ കാസിയും സമാധി സ്ഥലം സന്ദര്‍ശിച്ചു.
രാജ്ഘട്ടിന്് അര കിലോമീറ്റര്‍ പരിധിക്കുളളില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications