Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്കാരുടെ ക്ഷമയ്ക്ക് അതിരുണ്ട്: വാജ്പേയി

വാഷിംഗ്ടണ്‍: ജമ്മു കശ്മീര്‍ അസംബ്ലിക്ക് മുന്നിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഇന്ത്യയ്ക്കുള്ള പ്രതിഷേധവും എതിര്‍പ്പും പ്രധാനമന്ത്രി വാജ്പേയി യുഎസിനെ അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിനുള്ള കത്തില്‍ ഇന്ത്യയിലെ ജനങ്ങളുടെ ക്ഷമയ്ക്ക് ഒരു പരിധിയുണ്ടെന്ന് വാജ്പേയി പാക്കിസ്ഥാനെ ഓര്‍മിപ്പിച്ചു.

വിദേശകാര്യമന്ത്രി ജസ്വന്ത്സിംഗ് ആണ് വാജ്പേയിയുടെ കത്ത് ബുഷിന് കൈമാറിയത്. ബുഷുമായി സിംഗ് നടത്തിയ 75 മിനുട്ടോളം നീണ്ട സംഭാഷണത്തില്‍ തീവ്രവാദി ആക്രമണത്തെ കുറിച്ചുള്ള ഇന്ത്യയുടെ വികാരം ജസ്വന്ത്സിംഗ് ബുഷിനെ അറിയിച്ചു. ചര്‍ച്ച വളരെ നിര്‍മാണാത്മകമായിരുന്നുവെന്നും എവിടെ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനത്തെ തടയാനും അമേരിക്ക സഹായം നല്‍കുമെന്ന് ബുഷ് അറിയിച്ചതായും ജസ്വന്ത്സിംഗ് പറഞ്ഞു.

കശ്മീരില്‍ നടന്ന കൂട്ടക്കൊലയില്‍ രാജ്യത്താകമാനം വിദ്വേഷം പടര്‍ന്നുപിടിച്ചതായി വാജ്പേയി ബുഷിനുള്ള കത്തില്‍ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളുടെ ക്ഷമയ്ക്ക് അതിരുണ്ടെന്ന് പാക്കിസ്ഥാന്‍ മനസിലാക്കേണ്ടതുണ്ട്.

പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയിഷെ-ഇ-മുഹമ്മദ് തീവ്രവാദി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. അതേ സമയം പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് പറയുന്നത് പാക്കിസ്ഥാന്‍ കേന്ദ്രമായി ഒരു തീവ്രവാദി സംഘടനയും പ്രവര്‍ത്തിക്കുന്നില്ല എന്നാണ്- വാജ്പേയി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+