ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനസമയത്തില്‍ മാറ്റം
തിരുവനന്തപുരം: ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനസര്‍വീസ് സമയത്തില്‍ താല്‍ക്കാലികമായി മാറ്റം വരുത്തി.
ദില്ലിയിലെ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ചില നിയന്ത്രണങ്ങള്‍ കാരണമാണ് ഒക്ടോബര്‍ മൂന്ന് ബുധനാഴ്ചയും നാല് വ്യാഴാഴ്ചയുമുള്ള സര്‍വീസുകളുടെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുള്ളത്. ഐസി-167 വിമാനം ഒക്ടോബര്‍ മൂന്നിന് രാവിലെ 10 മണിക്ക് ദില്ലിയില്‍ നിന്നും തിരിച്ച് 11. 15ന് മുംബൈയില്‍ എത്തിച്ചേരും. മുംബൈയില്‍ നിന്നും ഉച്ചയ്ക്ക് 12. 40ന് തിരിക്കുന്ന വിമാനം ഉച്ച തിരിഞ്ഞ് 2. 35ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
തിരുവനന്തപുരത്ത് നിന്നും ദില്ലിയിലേക്ക് മടങ്ങുന്ന ഐസി 168 വിമാനം വൈകുന്നേരം 3. 25നായിരിക്കും യാത്ര തിരിക്കുക. വൈകുന്നേരം 5. 20ന് വിമാനം മുംബൈയില്‍ എത്തിച്ചേരും. അവിടെ നിന്നും വൈകുന്നേരം ആറ് മണിക്ക് വിമാനം ദില്ലിക്ക് പുറപ്പെടും. രാത്രി 7. 55ന് ദില്ലിയില്‍ എത്തിച്ചേരും.












Click it and Unblock the Notifications