സിപിഎമ്മിനുള്ളില്‍ സിഐഎ ചാരനെന്ന്
തിരുവനന്തപുരം: ഇടതുപക്ഷ മുഖംമൂടിയിട്ട ഒരു അമേരിക്കന്‍ ചാരന്‍ കേരളത്തിലെ സിപിഎമ്മിനുള്ളിലുണ്ടെന്ന പിണറായിയുടെ പ്രസ്താവന പാര്‍ട്ട ി സംസ്ഥാന സെക്രട്ട റിയേറ്റിലെ ഒരംഗത്തെ ഉദ്ദേശിച്ചാണെന്ന് ഇഎംഎസ് സാംസ്ക്കാരിക വേദി.
ഇതാരാണെന്ന് പിണറായിക്കും പാര്‍ട്ട ിയിലെ ഉന്നതവൃത്തങ്ങള്‍ക്കും നന്നായി അറിയാമെന്നും വേദി പറയുന്നു. ഇഎംഎസ് സാംസ്ക്കാരിക വേദിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ വാര്‍ത്താപത്രികയില്‍ ഒറ്റുകാര്‍ കൂടെത്തന്നെയുണ്ട് എന്ന തലക്കെട്ടേ ാടെ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തിലാണ് ഈ പരാമര്‍ശങ്ങള്‍ ഉള്ളത്. സിപിഎമ്മിനെ കടിച്ചുകുടയുന്ന വിമര്‍ശനങ്ങളാണ് ലേഖനത്തിലുടനീളം.
എണ്ണമറ്റ രക്തസാക്ഷികള്‍ അവരുടെ ജീവരക്തം നല്‍കി ഉയര്‍ത്തിയ ചെങ്കൊടി സാമ്രാജിത്വത്തിന്റെ ഗ്രീന്‍റൂമില്‍ പണയം വയ്ക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു പറയുന്ന ലേഖനത്തില്‍ പാര്‍ട്ട ി ഉദ്യോഗസ്ഥര്‍ അഭിപ്രായം പറയുന്നവരുടെ തല അരിയുകയാണെന്നും വ്യക്തമാക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പരാജയകാരണങ്ങള്‍ ഉള്‍പ്പടെയുള്ളവ ചര്‍ച്ച ചെയ്ത തിരുവനന്തപുരം പ്ലീനത്തിന്റെ കരട് തീരുമാനം ജില്ലാതലത്തില്‍ പോലും ചര്‍ച്ച ചെയ്തോ എന്ന് സംശയമാണെന്നും ലേഖനത്തില്‍ പറയുന്നു.
പാര്‍ട്ട ിക്കുള്ളിലും ജനങ്ങള്‍ക്കിടയിലും നടക്കേണ്ട ചര്‍ച്ചയില്‍ നിന്നും നേതൃത്വം ഒളിച്ചോടി. പാര്‍ട്ട ി ബുദ്ധിജീവികളില്‍ ചര്‍ച്ച ഒതുങ്ങിപ്പോവുകയായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട വന്റെയും അരികിലാക്കപ്പെട്ട വന്റെയും ശബ്ദം വര്‍ണശബളമായ പാര്‍ട്ട ി ആഘോഷത്തില്‍ മുങ്ങിപ്പോയിരിക്കുന്നു- ലേഖനം തുടരുന്നു.
ഒരുപിടി നേതാക്കള്‍ അധികാരത്തിന്റെ ശീതളഛായക്കായി പരക്കം പാഞ്ഞപ്പോള്‍ അതിനനുസൃതമായ നയങ്ങളുണ്ടായി. അവസരവാദ കൂട്ട ുകെട്ട ുകളുണ്ടായി. എന്നിട്ട ും അധികാരം നഷ്ടപ്പെട്ട ാല്‍ സുഖമായിരിക്കാന്‍ എയര്‍ കണ്ടീഷന്‍ ചെയ്ത ഫ്ലാറ്റുകള്‍ ഉയര്‍ന്നു. ഇതിന് പണമെവിടെ എന്ന ചോദ്യം പാര്‍ട്ട ി വിരുദ്ധമായി. പാര്‍ട്ട ി തന്നെ ഒരു കുത്തകയായി. വിനോദസഞ്ചാര വ്യവസായത്തില്‍ മുതല്‍മുടക്കുന്നതിലായി പാര്‍ട്ട ി നേതാക്കളുടെ ശ്രദ്ധ- ഇങ്ങനെ തുടരുന്ന ലേഖനം ഇനിയും എത്രയോ പറയാനിരിക്കുന്നു എന്ന മുന്നറിയിപ്പോടെയാണ് അവസാനിക്കുന്നത്.












Click it and Unblock the Notifications