കസ്റംസ് കമ്മീഷണര്‍ ഓഫീസ് തുറക്കണം
തിരുവനന്തപുരം: തിരുവനന്തപുരത്ത് സെന്‍ട്രല്‍ എക്സൈസിന്റെയും കസ്റംസ് കമ്മീഷണറുടെയും ഓഫീസ് തുറക്കണമെന്ന് തിരുവനന്തപുരം ചേമ്പര്‍ ഓഫ് കോമേഴ്സ് ആവശ്യപ്പെട്ടു.
കേന്ദ്ര വാണിജ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് നിവേദനം നല്‍കിയിട്ടുണ്ടെന്ന് ചേമ്പര്‍ ഓഫ് കോമേഴ്സ് ഭാരവാഹികള്‍ ഒക്ടോബര്‍ രണ്ട് ചൊവാഴ്ച അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ സൗകര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുള്ളതിനാല്‍ കൂടുതല്‍ കയറ്റുമതി ഇവിടെ നിന്നും നടക്കുന്നുണ്ടെന്ന് അവര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ നിന്നും കയറ്റി അയക്കുന്ന പച്ചക്കറികളുടെ 90 ശതമാനവും തിരുവനന്തപുരം വഴിയാണ് അയക്കുന്നത്. തമിഴ്നാട്ടിലെ കയറ്റുമതിക്കാരും തിരുവനന്തപുരം വിമാനത്താവളത്തെയാണ് കയറ്റുമതിക്കായി ആശ്രയിക്കുന്നതെന്നും നിവേദനത്തില്‍ വ്യക്തമാക്കി. ഇപ്പോള്‍ കൊച്ചിയില്‍ മാത്രമാണ് കമ്മീഷണര്‍ ഓഫീസ് ഉള്ളത്. ഇക്കാരണത്താല്‍ തിരുവനന്തപുരത്തിനും കൊച്ചിക്കുമിടയില്‍ നിരവധി തവണ കയറ്റുമതിക്കാര്‍ക്ക് യാത്ര ചെയ്യേണ്ടി വരുന്നുവെന്നും അവര്‍ പറഞ്ഞു.
മറ്റ് സംസ്ഥാന തലസ്ഥാനങ്ങളിലെല്ലാം കസ്റംസിന്റെയും സെന്‍ട്രല്‍ എക്സൈസിന്റെയും കമ്മീഷണര്‍ ഓഫീസുകളുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പുതിയതായി 42 കമ്മീഷണര്‍ ഓഫീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് തിരുവനന്തപുരത്ത് വേണമെന്ന് ചേമ്പര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications