സംസ്ഥാനത്ത് ഗാന്ധിജയന്തി ആഘോഷിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ പരിപാടികളോടെ ഗാന്ധിജയന്തി ആഘോഷം നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ഥനാ യോഗങ്ങളും സമാധാന പ്രതിജ്ഞയും നടന്നു.
തലസ്ഥാനത്തെ ഗാന്ധി പാര്‍ക്കിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ മുഖ്യമന്ത്രി എ.കെ.ആന്റണി പുഷ്പാര്‍ച്ചന അര്‍പ്പിച്ചു. ഗാന്ധി പ്രതിമയില്‍ അദ്ദേഹം ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് കുട്ടികള്‍ ദീപം തെളിക്കുകയും ലോക സമാധാന പ്രതിജ്ഞയെടുക്കുകയും ചെയ്തു.
കോണ്‍ഗ്രസ് സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷ പരിപാടിയുടെ ഉദ്ഘാടനം കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ നിര്‍വഹിച്ചു.
ആയുധശക്തി കൊണ്ട് ആരെയും കീഴ്പ്പെടുത്താമെന്ന മൂഢവിശ്വാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മഹാത്മാഗാന്ധിയുടെ സ്മരണ പുതുക്കുന്നതിന് പതിവില്‍ കവിഞ്ഞ പ്രാധാന്യമുണ്ടെന്ന് കരുണാകരന്‍ പറഞ്ഞു. സഹിഷ്ണുതയുള്ള ഒരു സാമൂഹികാന്തരീക്ഷം വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി എ.കെ.ആന്റണി പറഞ്ഞു.
ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി നടത്തിയ ചിത്രരചനാമത്സരം കാര്‍ട്ടൂണിസ്റ് അബു എബ്രഹാം ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ സ്കൂളുകളില്‍ ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി സേവനവാരം ആചരിക്കും.












Click it and Unblock the Notifications