വിദേശിയെ കൊള്ളയടിച്ചവര്‍ പിടിയില്‍
തിരുവനന്തപുരം: കോവളത്ത് വച്ച് വിദേശ വിനോദസഞ്ചാരിയെ കെട്ടിയിട്ട് പണവും മറ്റും കൊള്ളയടിച്ചവരെ പൊലീസ് പിടികൂടി.
മുല്ലൂര്‍ പ്രസാദ് സദനത്തില്‍ സജീവന്‍ (18), മുല്ലൂര്‍ തണ്ടുതട്ട് പുത്തന്‍വീട്ടില്‍ സതീശന്‍ (18) എന്നിവരെയാണ് ഒക്ടോബര്‍ രണ്ട് ചൊവാഴ്ച പുലര്‍ച്ചെ കോവളം പൊലീസ് പിടികൂടിയത്. സപ്തംബര്‍ 29ന് രാത്രിയാണ് കൊള്ള നടന്നത്.
കോവളം കൊഴിച്ചല്‍ രാധാകൃഷ്ണന്റെ വീട്ടില്‍ താമസിക്കുന്ന ജര്‍മ്മന്‍ സ്വദേശി ഹാന്‍സിനെ രാത്രി 10 മണിയോടെ വീട്ടിനുള്ളില്‍ കടന്ന് തോര്‍ത്ത് കൊണ്ട് വായും കൈകളും കെട്ടി ശേഷം പ്രതികള്‍ മോഷണം നടത്തുകയായിരുന്നു. 80, 000 രൂപയും വിദേശ ഡോളറും ക്യാമറയും ഇവര്‍ മോഷ്ടിച്ചു.
ഹാന്‍സ് ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. രണ്ട് ദിവസമായി ഒളിവിലായിരുന്ന പ്രതികളെ കോവളം എസ്ഐ രാജ്മോഹനും സംഘവുമാണ് വലയില്‍ വീഴ്ത്തിയത്.












Click it and Unblock the Notifications