കോളേജ് പ്രിന്‍സിപ്പലിന്റെ വീട് സൂപ്പി സന്ദര്‍ശിച്ചു
തിരുവനന്തപുരം: അക്രമികള്‍ പെട്രോള്‍ ബോംബെറിഞ്ഞ യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. വര്‍ഗീസിന്റെ വീട് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി സന്ദര്‍ശിച്ചു.
ഒക്ടോബര്‍ രണ്ട് ചൊവാഴ്ച ഉച്ചയ്ക്കാണ് തൈക്കാട് കണ്ണേറ്റുമുക്കിലുള്ള വീട്ടില്‍ സൂപ്പിയെത്തിയത്. യൂണിവേഴ്സിറ്റി കോളേജുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍, വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍, അധ്യാപകസംഘടനാ പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തുമെന്ന് സൂപ്പി വ്യക്തമാക്കി.
പ്രതികളെ പിടികൂടാന്‍ പൊലീസ് ഊര്‍ജിതമായ ശ്രമം നടത്തുന്നുണ്ട്. കുറ്റക്കാരെ നിയമവിധേയമായി ശിക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു. ഒക്ടോബര്‍ മൂന്ന് ബുധനാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് യൂണിവേഴ്സിറ്റി കോളേജില്‍ ക്ലാസുണ്ടാകില്ല. എന്നാല്‍ അധ്യാപകരും അനധ്യാപക ജീവനക്കാരും ഹാജരാകണം. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ സമരത്തിലാണ്.












Click it and Unblock the Notifications