Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ആദിവാസികളുടെ റാലി

തിരുവനന്തപുരം: ആദിവാസികള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി സമര സമിതി നടത്തുന്ന സമരത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ഒക്ടോബര്‍ മൂന്ന് ബുധനാഴ്ച വന്‍ റാലി നടത്തും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആദിവാസികള്‍ റാലിയില്‍ പങ്കെടുക്കുമെന്ന് സമര സമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സാംസ്കാരിക-മനുഷ്യാവകാശ പ്രവര്‍ത്തകരും റാലിയില്‍ അണിചേരും.
റാലിക്ക് ശേഷം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംസ്ഥാനത്തെ 32 ആദിവാസി ഗോത്രങ്ങളുടെ മഹാസഭ നടക്കും. തുടര്‍ന്നുള്ള സമര പരിപാടികളെ കുറിച്ച് മഹാസഭയില്‍ തീരുമാനമുണ്ടാവും.

തലസ്ഥാനത്ത് കെട്ടിയുണ്ടാക്കിയതു പോലുള്ള ആദിവാസി ക്യാമ്പുകള്‍ ജില്ലകളിലും ഉണ്ടാക്കുന്നത് പരിഗണനയിലുണ്ടെന്ന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+