Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉള്ളൂരിന്റെ കുടുംബത്തിന് പണം നല്‍കാന്‍ നിര്‍ദേശം

തിരുവനന്തപുരം: മഹാകവി ഉള്ളൂര്‍. എസ്. പരമേശ്വരയ്യരുടെ പുസ്തകം വിറ്റ വകയില്‍ നല്‍കേണ്ട 3. 25 ലക്ഷം രൂപ കവിയുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസം ഉള്ളൂരിന്റെ ചെറുമകന്‍ വി. ആര്‍. നന്ദകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തുക ഉടനെ നല്‍കുവാന്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റിനോട് സഹകരണ മന്ത്രി എം. വി. രാഘവന്‍ നിര്‍ദേശിച്ചത്. തന്റെ അച്ഛന്‍ ഉള്ളൂര്‍. പി. രാമനാഥന്‍ മഹാകവിയുടെ കൃതികള്‍ സന്തം ചെലവില്‍ അച്ചടിച്ച് വിതരണത്തിനായി സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന് കീഴിലുള്ള എന്‍ബിഎസിനെ ഏല്‍പ്പിച്ചുവെന്ന് നന്ദകുമാര്‍ പരാതിയില്‍ പറയുന്നു.

പുസ്തകങ്ങള്‍ എല്ലാം വിറ്റഴിഞ്ഞിട്ട ് വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നിട്ട ും 3. 25 ലക്ഷം രൂപം തരാന്‍ സംഘം തയാറായില്ല. അച്ഛന്‍ രോഗം ബാധിച്ച് ആശുപത്രിയിലായിരുന്നപ്പോള്‍ തുക കിട്ട ാന്‍ നിരവധി തവണ സംഘം പ്രസിഡന്റ് പൂച്ചാലി ഗോപാലന് കത്തയച്ചുവെങ്കിലും യാതൊരു മറുപടിയും അയച്ചില്ലെന്ന് നന്ദകുമാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ട ി.

അച്ഛന്‍ മരിച്ചപ്പോള്‍ ശേഷക്രിയക്കായി പണം ആവശ്യപ്പെട്ട ു. അന്ന് 5, 000 രൂപയുടെ ചെക്ക് അയച്ചുകൊടുത്തു. എന്നാല്‍ അത് വണ്ടിച്ചെക്കായിരുന്നുവെന്ന് നന്ദകുമാര്‍ ആരോപിക്കുന്നു. സ്ഥിര ജോലിയില്ലാത്ത താന്‍ അമ്മയോടും കുടുംബത്തോടുമൊപ്പം വാടകവീട്ട ിലാണ് കഴിയുന്നതെന്നും നന്ദകുമാര്‍ പരാതിയില്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+