കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിന്‍ ലാദന്‍ പാമിര്‍ പര്‍വതമേഖലയിലെന്ന്

  • By Super
Google Oneindia Malayalam News

ഇസ്ലാമബാദ്: സൗദി തീവ്രവാദി ഒസാമ ബിന്‍ ലാദന്‍ പാമിര്‍ പര്‍വതമേഖലയിലാണ് ഒളിവില്‍ കഴിയുന്നതെന്ന് പാകിസ്ഥാന്‍ ദിനപത്രമായ ദി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഉപഗ്രഹങ്ങള്‍ വഴിയുള്ള നിരീക്ഷണത്തിലൂടെയും ഇന്റലിജന്‍സ് സംവിധാനം വഴിയും ലാദനും കൂട്ടാളികളും പാമിര്‍ പര്‍വതമേഖലയിലുണ്ടെന്ന് അമേരിക്കന്‍ സൈന്യവും സഖ്യസേനകളും കണ്ടെത്തിയെന്നാണ് ദി ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

താലിബാന്റെ പരമോന്നത നേതാവ് മുല്ല മുഹമ്മദ് ഒമര്‍ ഈ പ്രദേശത്തെ താരിന്‍ കോട്ട് പട്ടണത്തിലാണ് ജനിച്ചതും വളര്‍ന്നതും. മുല്ല ഒമറിന്റെ ജന്മനാട്ടില്‍ കഴിയുന്നത് ലാദന് സുരക്ഷിതമായി അനുഭവപ്പെടുന്നുണ്ടത്രെ.

റഷ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് പാമീറില്‍ ലാദന് ഉണ്ടായേക്കാനിടയുണ്ടെന്ന് സൂചന നല്‍കിയതെന്ന് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്രദേശത്തിന്റെ ഭൂപടം യുഎസ് ഉദ്യോഗസ്ഥര്‍ക്ക് റഷ്യന്‍ ഉദ്യോഗസ്ഥര്‍ നല്‍കി. ഈ പ്രദേശത്തിന്റെ വടക്ക്് ഭാഗത്ത് താജിക്കിസ്ഥാനും തെക്ക് ഭാഗത്ത് പാക്കിസ്ഥാന്റെ വടക്കന്‍ പ്രദേശങ്ങളുമാണ് സ്ഥിതി ചെയ്യുന്നത്. കിഴക്കു ഭാഗത്ത് ചൈനയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സിംഗ്ജിയാംഗാണ്.

20,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. അഫ്ഗാനിസ്ഥാനില്‍ റഷ്യന്‍ സേന ആധിപത്യം സ്ഥാപിച്ച നാളുകളില്‍ ഇവിടെ ബാലിസ്റിക് മിസൈലുകളുടെ ഒരു താവളം സ്ഥാപിച്ചിരുന്നു. സോവിയറ്റ് സേന അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങിയതിന് ശേഷവും ഈ താവളത്തിന്റെ നിയന്ത്രണം സോവിയറ്റ് യൂണിയനായിരുന്നു. 1992ല്‍ സോവിയറ്റ് യൂണിയന്‍ ഇല്ലാതാകും വരെ ഇത് തുടര്‍ന്നു.

ഏറെ തന്ത്രപ്രാധാന്യമുള്ള ഈ സ്ഥലത്തെ കുറിച്ച് ലാദന് വിവരം ലഭിച്ചത് 1985ലെ അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുത്ത കിര്‍ഗിസ്, കസാക് പൗരന്മാരില്‍ നിന്നാണെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X