Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്രമത്തിന് പിന്നില്‍ തങ്ങളല്ലെന്ന് പാകിസ്ഥാന്‍

ഇസ്ലാമബാദ്: ജമ്മു കശ്മീരില്‍ നടന്ന കാര്‍ ബോംബ് ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം പാകിസ്ഥാനും പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയായി ജയിഷ്-ഇ-മുഹമ്മദും നിഷേധിച്ചു.

ആക്രമണത്തിന് തങ്ങളാണ് ഉത്തരവാദികളെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യവകുപ്പിന്റെ വക്താവ് പറഞ്ഞു. സ്വയംനിര്‍ണായവകാശത്തിനായി കശ്മീരി ജനത നടത്തുന്ന സമരത്തെ കരിതേച്ചുകാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടന്നതാണ് ശ്രീനഗറില്‍ നടന്ന അക്രമം.

റോയിട്ടേഴ്സിന് ഫാക്സ് ചെയ്ത പ്രസ്താവനയില്‍ തങ്ങളുടെ മുജാഹിദ്ദീന്‍ പോരാളികളല്ല ശ്രീനഗറില്‍ അക്രമം നടത്തിയതെന്ന് ജയിഷ്-ഇ-മുഹമ്മദ് വ്യക്തമാക്കി. ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് അക്രമം നടന്നതെന്ന് അവര്‍ ആരോപിച്ചു.

ജയിഷ്-ഇ-മുഹമ്മദ് ആണ് കാര്‍ ബോംബ് ആക്രമണം നടത്തിയതെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

അതേ സമയം ഒക്ടോബര്‍ ഒന്ന് തിങ്കളാഴ്ച നടന്ന അക്രമത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി ഉയര്‍ന്നിട്ടുണ്ട്. എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+