പൊലീസ് സ്റേഷനു മുന്നില്‍ വന്‍സ്ഫോടനം
ചക്കരക്കല്ല്: പൊലീസ് സ്റേഷനിന് മുന്നില്‍ വെച്ച് വെടിമരുന്ന് നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടയില്‍ വന്‍സ്ഫോടനം നടന്നു. സ്ഫോടനത്തില്‍ സ്റേഷനും പരിസരത്തെ വീടുകള്‍ക്കും കേടുപാട് സംഭവിച്ചു.
ഒക്ടോബര്‍ രണ്ട് ചൊവാഴ്ചയാണ് സംഭവം നടന്നത്. ആഗസ്ത് 12ന് തലമുണ്ടയില്‍ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം നടന്നത്. അഞ്ച് കിലൊ വെടിമരുന്നാണ് നശിപ്പിക്കാന്‍ ശ്രമിച്ചത്.
എസ്ഐ വി.എന്‍.പ്രദീപിന്റെ നേതൃത്വത്തില്‍ വെടിമരുന്നിന് തീകൊളുത്തിയത്. തീകൊളുത്തിയയുടെനെ വെടിമരുന്ന് വന്‍ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ നിര്‍ദ്ദേശപ്രകാരമാണ് വെടിമരുന്ന് നശിപ്പിച്ചത്.
സ്ഫോടനത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. ചില വീടുകളുടെ ജനല്‍വാതിലുകള്‍ക്ക് കേട്പാട് സംഭവിക്കുകയും ചെയ്തു.
രോഷാകുലരായ ജനക്കൂട്ടം പൊലീസ് സ്റേഷനു മുന്നില്‍ തമ്പടിച്ചു. അശ്രദ്ധയോടെ കൈകാര്യം ചെയ്തതിനാലാണ് സ്ഫോടനം നടന്നതെന്ന് അവര്‍ പറഞ്ഞു. നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications