കൊളംബോ വിമാനം റദ്ദാക്കി
തിരുവനന്തപുരം: ഇന്ത്യന്‍ എയര്‍ലൈന്‍സ് തിരുവനന്തപുരത്തു നിന്ന് കൊളംബോയിലേക്ക് നടത്തുന്ന വിമാനസര്‍വീസ് നിര്‍ത്തലാക്കി.
ഒക്ടോബര്‍ അഞ്ച് മുതല്‍ തിരുവനന്തപുരത്ത് നിന്നും കൊളംബോയിലേക്കും കൊളംബോയില്‍ നിന്ന് തിരുവനന്തപുരത്തേക്കുമുള്ള ഐസി-907, ഐസി-903 വിമാനങ്ങള്‍ സര്‍വീസ് നടത്തുകയില്ല. ഇനിയൊരറിയിപ്പ് ഉണ്ടാവുന്നതു വരെ സര്‍വീസ് നിര്‍ത്തലാക്കിയിരിക്കുകയാണെന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
അതേ സമയം അന്തര്‍ദേശീയമായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയുടെ സാഹചര്യത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തി. യാത്രക്കാരെ പരിശോധിക്കുന്നതിലും നിരീക്ഷണത്തിലും കൂടുതല്‍ ജാഗ്രത വരുത്തിയിട്ടുണ്ട്.












Click it and Unblock the Notifications