എന്‍എസ്എസ് പിന്തുണയും ഗണേശിന്
തിരുവനന്തപുരം: മന്ത്രിസ്ഥാനത്തെ ചൊല്ലി ബാലകൃഷ്ണപിള്ളയും യുഡിഎഫും തമ്മില്‍ ഇടയുമ്പോള്‍ പിള്ളയ്ക്ക് പിന്തുണ നല്‍കിയിരുന്ന എന്‍എസ്എസ് നേതൃത്വം മന്ത്രി ഗണേശിനൊപ്പമാണ്.
മന്ത്രിയായി ഗണേശന്‍ കാഴ്ചവയ്ക്കുന്ന മികച്ച പ്രകടനവും അദ്ദേഹത്തിന്റെ പ്രായത്തില്‍ കവിഞ്ഞ പക്വതയും മാത്രമല്ല എന്‍എസ്എസ് നേതൃത്വത്തെ പ്രീതിപ്പെടുത്തുന്നത്. ധാര്‍മികതയുടെ പേരില്‍ മന്ത്രിസ്ഥാനത്തു നിന്നും മാറി നിന്ന പിള്ളയ്ക്ക് ഇനിയും മന്ത്രിയാവാനുള്ള സമയമായിട്ടില്ലെന്നാണ് എന്‍എസ്എസ് കരുതുന്നത്.
മന്ത്രിസ്ഥാനമേറ്റെടുത്ത ശേഷം എന്‍എസ്എസുമായി ഗണേശ്കുമാര്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഇടയ്ക്ക് ഉലഞ്ഞുപോയ ബന്ധം മെച്ചപ്പെടുത്താന്‍ ഒരളവ് വരെ പിള്ളയ്ക്കും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അഴിമതിക്കേസില്‍ കോടതി ശിക്ഷിച്ചവര്‍ തിരഞ്ഞെടുപ്പില്‍ നില്‍ക്കരുതെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് തിരഞ്ഞെടുപ്പ് വേളയില്‍ തന്നെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി. കെ. നാരായണപ്പണിക്കര്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിസ്ഥാനത്തെ കുറിച്ചും ഇത് തന്നെയാണ് തങ്ങളുടെ നിലപാടെന്ന് കഴിഞ്ഞ ദിവസം ചങ്ങനാശേരിയില്‍ വച്ച് നാരായണപ്പണിക്കര്‍ പറഞ്ഞത് പിള്ളയെ ഉദ്ദേശിച്ചായിരുന്നു.
എന്തായാലും പാര്‍ട്ടിയും അച്ഛനും പറയുന്നത് കേള്‍ക്കില്ലെന്നാണ് ഗണേശിന്റെ നിലപാട്. താന്‍ രാജി വയ്ക്കണമോ വേണ്ടയോ എന്നത് യുഡിഎഫ് തന്നെ തീരുമാനിക്കട്ടെ എന്ന് പറയുന്ന ഗണേശ് മുന്നണിക്കുള്ളില്‍ തനിക്ക് പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്ന് വേണം കരുതാന്‍. ഇതിനിടെ കേരളാ കോണ്‍ഗ്രസ് ബി പിളര്‍ന്നേക്കുമെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്.












Click it and Unblock the Notifications