പത്രപ്രവര്‍ത്തക യൂണിയനെതിരെ സത്യഗ്രഹം
തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നീതി പാലിക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ യൂണിയന്‍ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സത്യഗ്രഹം നടത്തി.
യൂണിയനില്‍ നിന്നും പുറത്താക്കപ്പെട്ട സാനു ജോര്‍ജ് (ഐഎഎന്‍എസ്), ബോബി നായര്‍ (എന്‍ഡിടിവി) എന്നിവരാണ് ഒക്ടോബര്‍ മൂന്ന് ബുധനാഴ്ച രാവിലെ തിരുവനന്തപുരം പുളിമൂട്ടിലുള്ള കേസരി സ്മാരക മന്ദിരത്തിന് മുന്നില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തിയത്. ആവിഷ്ക്കാര സ്വാതന്ത്യ്രത്തിന്മേലുള്ള കടന്നുകയറ്റമാണ് തങ്ങളെ പുറത്താക്കിയതിലൂടെ യൂണിയന്‍ നടത്തിയതെന്ന് ബോബിയും സാനുവും ആരോപിച്ചു.
പത്രപ്രവര്‍ത്തന രംഗത്തെ അനാശാസ്യകരമായ പ്രവണതകളെ കുറിച്ച് ബോബി നായര്‍ ലേഖനങ്ങളെഴുതിയിരുന്നു.












Click it and Unblock the Notifications