Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈരളിക്കെതിരെ പത്രപ്രവര്‍ത്തകരുടെ പ്രകടനം

തിരുവനന്തപുരം: കൈരളി ടി വി യില്‍ നിന്ന് പത്രപ്രവര്‍ത്തകരെ പിരിച്ച്വിട്ടതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് പ്രകടനം.

കേരള പത്രപ്രവര്‍ത്തക യൂണിയനാണ് പ്രകടനം നടത്തിയത്. ഒക്ടോബര്‍ മൂന്നാം തീയതി പ്രകടനത്തോടൊപ്പം പ്രതിഷേധ ദിനമായി ആചരിക്കുകയും ചെയ്തു. കാരണം കൂടാതെ ആറു പത്രപ്രവര്‍ത്തകരെയാണ് പിരിച്ചു വിട്ടത്. അവരെ തിരിച്ചെടുക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.തിരുവനന്തപുരത്ത് പുളിമൂട്ടിലുള്ള കേസരി ബില്‍ഡിങ്സില്‍ നിന്ന് കൈരളി ടി.വി. ആസ്ഥാനത്തേക്കാണ് പത്രപ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

തീര്‍ത്തും അപ്രതീക്ഷിതവും അവിചാരിതവുമായിട്ടായിരുന്നു കൈരളിയുടെ നടപടി. വ്യവസ്ഥാപിത മാര്‍ഗങ്ങളൊക്കെ ലംഘിച്ചാണം സി പി എം ഉടമസ്ഥതയിലുള്ള കൈരളി ഇത് ചെയ്തതെന്ന് യൂണിയന്‍ കുറ്റപ്പെടുത്തി. ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ. ജി. മുരളീധരന്‍ പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+