കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെസിഎച്ച്ആര്‍ പിരിച്ചുവിട്ടതില്‍ തെറ്റില്ല

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ചരിത്ര ഗവേഷണ കൗണ്‍സില്‍ (കെസിഎച്ച്ആര്‍) പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ തെറ്റായൊന്നുമില്ലെന്ന് സംസ്ഥാന സാംസ്കാരിക മന്ത്രി ജി.കാര്‍ത്തികേയന്‍.

മുന്‍ സര്‍ക്കാര്‍ മന്ത്രിസഭാ തീരുമാനത്തിലൂടെയാണ് കൗണ്‍സില്‍ സ്ഥാപിച്ചത്. കൗണ്‍സില്‍ രൂപീകരണത്തിനായി നിയമസഭയില്‍ ബില്‍ കൊണ്ടുവന്നിട്ടില്ല. അതുകൊണ്ടുതന്നെ കൗണ്‍സില്‍ പിരിച്ചുവിടുന്നതിനുള്ള ഇപ്പോഴത്തെ മന്ത്രിസഭാ തീരുമാനത്തില്‍ തെറ്റായൊന്നുമില്ല.- ഒക്ടോബര്‍ മൂന്ന് ബുധനാഴ്ച കാര്‍ത്തികേയന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.

എല്ലാ കീഴ്വഴക്കങ്ങളെയും ലംഘിച്ചാണ് കൗണ്‍സില്‍ രൂപീകരിച്ചത്. എല്‍ഡിഎഫ് രാഷ്ട്രീയ ലക്ഷ്യത്തോടെ രൂപീകരിച്ച കൗണ്‍സില്‍ പിരിച്ചുവിട്ടതിനെതിരെ പ്രസ്താവനയിറക്കുന്നവര്‍ വില കുറഞ്ഞ പ്രചാരവേലയാണ് നടത്തുന്നതെന്ന് കാര്‍ത്തികേയന്‍ ആരോപിച്ചു.

കൗണ്‍സില്‍ രൂപീകരിക്കുമ്പോള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉയര്‍ത്തിയ എതിര്‍പ്പും സര്‍ക്കാര്‍ അവഗണിച്ചുവെന്ന് കാര്‍ത്തികേയന്‍ കുറ്റപ്പെടുത്തി.

ഗസറ്റിയേഴ്സിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. നിഷ്പക്ഷവും രാഷ്ട്രീയ ലക്ഷ്യമില്ലാത്തതുമായ ചരിത്രരചനയ്ക്കായിരിക്കും ഊന്നല്‍ കൊടുക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X