പുലികേശി സപ്ലൈക്കോ ചെയര്‍മാന്‍
തിരുവനന്തപുരം: പുലികേശി ഐപിഎസിനെ സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ അധ്യക്ഷനും മാനേജിംഗ് ഡയറക്ടറുമായി നിയമിച്ചു.
ലോകായുക്തിലെ അന്വേഷണ വിഭാഗം ഡയറക്ടറായിരുന്നു പുലികേശി. ഡെസ്മണ്ട് നെറ്റോയെ ലോകായുക്തിലെ അന്വേഷണ വിഭാഗം ഡയറക്ടറായി നിയമിച്ചിട്ടുണ്ട്. ഒക്ടോബര്‍ മൂന്ന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
പട്ടികജാതിപട്ടികവര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി വി. കെ. ശിവാനന്ദനെ നിയമിച്ചിട്ടുണ്ട്. ആദിവാസികള്‍ക്കുള്ള ഭൂമിവിതരണം, ആദിവാസി മേഖലയിലെ വികസനത്തിനുള്ള മാസ്റര്‍ പ്ലാന്‍ തയാറാക്കുക തുടങ്ങിയവയുടെ നേതൃത്വവും ശിവാനന്ദനായിരിക്കും. ജപ്പാന്‍ സഹായത്തോടെ നടപ്പാക്കുന്ന അട്ടപ്പാടി വികസനപദ്ധതിയുടെ ചെയര്‍മാനായി ശിവാനന്ദന്‍ തുടരും.
കാര്‍ഷികോല്‍പ്പന്ന കമ്മീഷണറായി പാലാട്ട് മോഹന്‍ദാസിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സി. രാമചന്ദ്രനെ നിയമിക്കും. ഇപ്പോള്‍ സ്പോര്‍ട്സ് യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ രാംസിംഗിന് രജിസ്ട്രേഷന്‍ വകുപ്പിന്റെ കൂടെ അധികച്ചുമതല നല്‍കും.












Click it and Unblock the Notifications