റോഡു പണിക്ക് കര്‍മ്മ സമിതി വേണം
കൊച്ചി: റോഡുകളുടെ അറ്റകുറ്റ പണി നടത്താനായി ഒരു കര്‍മ്മ സമിതിയെ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. റോഡു പണി പ്രാധാന്യം അനുസരിച്ച് കണ്ടെത്തി നടത്താനായാണ് ഈ സമിതിയെന്ന് കോടതി വ്യക്തമാക്കി.
പി എന്‍ ബാലസുബ്രഹ്മണ്യന് നല്കിയ പൊതു താത്പര്യ ഹര്‍ജി പരിഗണിച്ചാണ് ജസ്റിസ് ബി. എന്‍. ശ്രീകൃഷ്ണ, എം. രാമചന്ദ്രന് എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ച് ഈ നിര്‍ദ്ദേശം നല്‍കിയത്.
പണി കഴിഞ്ഞ് കോണ്‍ട്രാക്ടര്‍മാര്‍ ബില്ല് മാറുന്നതിനിടയില്‍ റോഡ് പൊളിയുന്നത് ആശാസ്യമല്ല. റോഡ് വിഭാഗത്തിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ തന്നെ ഇക്കാര്യത്തില്‍ കുടുതല്‍ ശ്രദ്ധ കാട്ടേണ്ടതുണ്ട്---. കോണ്ട്രാക്ടര്മാരുടെ പണി കൃത്യമായി നിരീക്ഷിക്കുകയും വേണം. കോടതി അഭിപ്രായപ്പെട്ടു.
റോഡുകള്‍ നന്നായി സൂക്ഷിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് പൊതു താത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ അത് സര്‍ക്കാരിന്റെ ജോലിയുടെ ഭാഗമായതുകൊണ്ട് അത്തരത്തില്‍ ഒരു നിര്‍ദ്ദേശം നല്കാന് കോടതി തയ്യാറായില്ല. സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയില്ലെന്ന് കോടതി പ്രത്യാശ പ്രകടിപ്പിച്ചു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications