വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ പദ്ധതി
തിരുവനന്തപുരം: സെന്‍ട്രല്‍ റെയില്‍വെ സ്റേഷന് മുന്നില്‍ വെള്ളം കെട്ടിക്കിടന്ന് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്നത് ഒഴിവാക്കാനായി 3.76 കോടി രൂപയുടെ ഒരു പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി അറിയിച്ചു.
അടുത്ത മഴക്കാലത്തിന് മുമ്പായി പദ്ധതി നടപ്പിലാക്കാനായി ദ്രുതഗതിയില്‍ പദ്ധതിയുടെ പ്രവര്‍ത്തനം നടത്തുമെന്ന് ആന്റണി പറഞ്ഞു. ഒക്ടോബര്‍ മൂന്ന് ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാകളക്ടറുടെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതിക്ക് ബിഎസ്എന്‍എല്‍ അടക്കമുള്ള വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പുവരുത്തും.
ഒന്നോ രണ്ടോ കനത്ത മഴ പെയ്തയുടനെ റെയില്‍വെ സ്റേഷന് മുന്നിലും പരിസരപ്രദേശത്തും മഴവെള്ളം കെട്ടിക്കിടക്കുന്നത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാക്കാറുണ്ട്.












Click it and Unblock the Notifications