ബംഗ്ലാദേശില്‍ ബിഎന്‍പിക്ക് വന്‍ഭൂരിപക്ഷം
ധാക്ക: ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ് പാര്‍ട്ടി (ബിഎന്‍പി) സഖ്യം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി.
300 സീറ്റുകളുള്ള പാര്‍ലമെന്റിലെ 282 സീറ്റുകളിലെ ഫലം അറിവായപ്പോള്‍ 202 സീറ്റുകളും ബിഎന്‍പിയുടെ നേതൃത്വത്തിലുള്ള ചതുര്പാര്ട്ടിസഖ്യം നേടി. 186 സീറ്റുകള്‍ നേടിയ ബിഎന്‍പിയ്ക്ക് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്.
നിലവിലുള്ള ഭരണകക്ഷിയായ അവാമി ലീഗിന് 61 സീറ്റുകളേ നേടാനായുള്ളൂ. മുന്‍ പട്ടാള ഭരണാധാകാരി ഇര്‍ഷാദിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് ജാത്തിയ ഒകിയ ജോതെ 12 സീറ്റുകള്‍ നേടി.
അതേ സമയം തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കുന്നതിന് ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ഷെയ്ക് ഹസീന ആരോപിച്ചു. പാര്‍ലമെന്റില്‍ ചേരണോയെന്നതിനെ കുറിച്ച് തീരുമാനമെടുക്കാനിരിക്കുന്നതേയുള്ളൂവെന്ന് ഹസീന പറഞ്ഞു.