യുഎസുമായുള്ള രഹസ്യകരാര്‍ മുഷാറഫ് ഉപേക്ഷിച്ചു
വാഷിംഗ്ടണ്‍: സൗദി തീവ്രവാദി ഒസാമ ബിന്‍ലാദനെ പിടികൂടാനായി പാക്കിസ്ഥാന്‍ കമാന്റോകള്‍ക്ക് പരിശീലനം കൊടുക്കാനായി യുഎസ് ഭരണകൂടവും മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മിലുണ്ടായിരുന്ന രഹസ്യ കരാര്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പര്‍വേസ് മുഷാറഫ് ഉപേക്ഷിച്ചതായി വാഷിംഗ്ടണ്‍ പോസ്റ് റിപ്പോര്‍ട്ട് ചെയ്തു.
60 പാക്കിസ്ഥാന്‍ കമാന്റോകള്‍ക്ക് സിഐഎ പരിശീലനം നല്‍കി, ലാദനെ പിടികൂടാനായി അഫ്ഗാനിസ്ഥാനിലേക്കയക്കാനായിരുന്നു ബില്‍ ക്ലിന്റണ്‍ ഭരണകൂടവുമായി ഷെരീഫിന്റെ ധാരണ. ലാദനെ വധിക്കാനായി നടത്തിയ യുഎസ് മിസൈല്‍ ആക്രമണം പരാജയപ്പെട്ടതിന് ഏതാണ്ട് 12 മാസങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു പദ്ധതി യുഎസ് തയ്യാറാക്കിയത്.
എന്നാല്‍ ഷെരീഫിനെ സ്ഥാനഭ്രഷ്ടനാക്കി മുഷാറഫ് അധികാരം പിടിച്ചെടുത്തതിന് ശേഷം ഈ രഹസ്യകരാര്‍ ഉപേക്ഷിച്ചു. എന്തുകൊണ്ടാണ് മുഷാരഫ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വാഷിംഗ്ടണ്‍ പോസ്റ് വ്യക്തമാക്കിയിട്ടില്ല.
പാക്കിസ്ഥാനെതിരായ യുഎസ് ഉപരോധം പിന്‍വലിക്കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണത്രെ ലാദനെ വധിക്കാന്‍ പാക് കമാന്റോമാര്‍ക്ക് സിഐഎയെ കൊണ്ട് പരിശീലനം നല്‍കാന്‍ ഷെരീഫ് സമ്മതിച്ചത്.
നേരത്തെ യുഎസ് മിസൈല്‍ ആക്രമത്തില്‍ നിന്ന് ലാദന്‍ രക്ഷപ്പെട്ടത് പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് അദ്ദേഹത്തിന് ഇതേ കുറിച്ച് വിവരം നല്‍കിയതിനെ തുടര്‍ന്നാവാം എന്നും പത്രം പറയുന്നു.












Click it and Unblock the Notifications