ക്ലേസ് ആന്‍ഡ് സിറാമിക്സ് ലാഭമുണ്ടാക്കി
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേസ് ആന്‍ഡ് സിറാമിക്സ് 2000-2001 സാമ്പത്തിക വര്‍ഷം എട്ട് ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു.
പാപ്പിനിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ലാഭവിഹിത തുകയായ 10. 55 ലക്ഷം രൂപ ഒക്ടോബര്‍ നാല് വ്യാഴാഴ്ച കമ്പനി അധ്യക്ഷ ശോഭനകുമാരി അമ്മ വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിക്ക് കൈമാറി. കഴിഞ്ഞ സാമ്പത്തികവര്‍ഷം 365 ലക്ഷം രൂപയുടെ ടേണ്‍ ഓവറുണ്ടായിരുന്ന കമ്പനി 67. 23 ലക്ഷം രൂപ ലാഭം ഉണ്ടാക്കി. 14 വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി തുടര്‍ച്ചയായി 12ാം തവണയാണ് ലാഭവിഹിതം പ്രഖ്യാപിക്കുന്നത്.
വ്യവസായ മന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജോണ്‍ മത്തായി, ക്ലേസ് ആന്‍ഡ് സിറാമിക്സ് മാനേജിംഗ് ഡയറക്ടര്‍ എന്‍. ലക്ഷമണന്‍ നമ്പ്യാര്‍, സെക്രട്ടറി മാനുവല്‍ സിറിയക് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications