റബര്‍ കയറ്റുമതി ചെയ്യാന്‍ തയാര്‍: ഇന്‍ഫാം
കോട്ടയം: സര്‍ക്കാര്‍ സബ്സിഡി നല്‍കുകയാണെങ്കില്‍ റബര്‍ കയറ്റുമതി ചെയ്യാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ ഫാമേഴ്സ് മൂവ്മെന്റ് (ഇന്‍ഫാം) അറിയിച്ചു.
കയറ്റുമതിക്ക് തയാറാകുന്നതിനായി 50 കോടി രൂപ സമാഹരിക്കാന്‍ ശ്രമിച്ചുവരികയാണെന്ന് ഇന്‍ഫാം ചെയര്‍മാന്‍ ഫാ.മാത്യു വടക്കേമുറി, വൈസ് ചെയര്‍മാന്‍ കൈ.മൊയ്തീന്‍ ഹാജി, സെക്രട്ടറി ജോയി ജോണ്‍ എന്നിവര്‍ അറിയിച്ചു. ഇതിനായി ഇന്‍ഫാം ട്രേഡിംഗ് കമ്പനിക്ക് രൂപം നല്‍കിയിട്ടുണ്ട്.
റബര്‍ ഫാക്ടറി തുടങ്ങുന്നതിനെ പറ്റിയും ആലോചനയുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ചെറുകിട കര്‍ഷകരുടെ ഉത്പന്നമായ റബറിനും വ്യാവസായിക ഉത്പന്നമായ ലാറ്റക്സിനും ഒരേ വില നിശ്ചയിക്കണം. ഇപ്പോള്‍ പ്രഖ്യാപിച്ച മിനിമം വില യാഥാര്‍ഥ്യബോധമില്ലാത്തതാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു.












Click it and Unblock the Notifications