കേശുഭായ് പട്ടേല്‍ രാജിക്കത്ത് നല്‍കി
ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ രാജിവെച്ചു. ഗവര്‍ണര്‍ സുന്ദര്‍ സിംഗ് ഭണ്ഡാരിയ്ക്ക് ഒക്ടോബര്‍ മൂന്ന് ബുധനാഴ്ച അദ്ദേഹം രാജിക്കത്ത് നല്‍കി.
നേരത്തെ ബിജെപി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ നരേന്ദ്രസിംഗ് മോഡി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത് പട്ടേല്‍ അംഗീകരിച്ചു.
രാജിക്കത്ത് സ്വീകരിച്ചെന്നും പുതിയ മുഖ്യമന്ത്രി അധികാരമേല്‍ക്കും വരെ പട്ടേലിനോട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ സുന്ദര്‍ സിംഗ് ഭണ്ഡാരി അറിയിച്ചു.
പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് പട്ടേല്‍ രാജിവെച്ചത്. സബര്‍ക്കന്ത ലോക്സഭാ മണ്ഡലത്തിലും സബര്‍മതി നിയമസഭാ മണ്ഡലത്തിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പാര്‍ട്ടിയ്ക്കുള്ളില്‍ പട്ടേലിനെതിരായ നീക്കം ഉണ്ടായത്.












Click it and Unblock the Notifications