നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രി
ഗാന്ധിനഗര്‍: നരേന്ദ്രമോഡിയെ ബിജെപി ഗുജറാത്ത് നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. ഒക്ടോബര്‍ ഏഴ് ഞായറാഴ്ച മോഡി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
രാജി വെച്ച മുഖ്യമന്ത്രി കേശുഭായ് പട്ടേലാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. നിയമസഭാ കക്ഷി യോഗത്തില്‍ പട്ടേല്‍ തന്നെയാണ് മോഡിയുടെ പേര് നിര്‍ദേശിച്ചത്.
ബുധനാഴ്ചയാണ് ഗവര്‍ണര്‍ സുന്ദര്‍ സിംഗ് ഭണ്ഡാരിയ്ക്ക് പട്ടേല്‍ രാജിക്കത്ത് നല്‍കിയത്.












Click it and Unblock the Notifications