കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടലാക്രമണം: കേന്ദ്രസഹായം പരിഗണനയില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: കടലാക്രമണം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ 268 കോടി രൂപ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലുണ്ടെന്ന് കേന്ദ്രജലവിഭവമന്ത്രി അരുണ്‍ അര്‍ജുന്‍ സേത്തി പറഞ്ഞു.

കടലാക്രമണം തടയുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ക്കായി കേന്ദ്രം 1970-71 മുതല്‍ കേരളത്തിന് വായ്പാസഹായം നല്‍കുന്നുണ്ട്. ഏതാണ്ട് 55 കോടിയോളം രൂപ സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കടലാക്രമണം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് സഹായമെത്തിക്കാനായി രണ്ട് പദ്ധതികള്‍ രൂപീകരിക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.

1996--97ല്‍ തുടങ്ങിയ ജലസേചന ക്ഷേമ പദ്ധതി പ്രകാരം 5887 കോടി രൂപ ഇതുവരെയായി വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X