എന്‍ഡോസല്‍ഫാന്‍ : കുടുതല്‍ പഠനം നടത്തും
കൊച്ചി : എന്‍ഡോസല്‍ഫാന്‍ കീടനാശിനി ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെകുറിച്ച് ഇന്ത്യന്‍ മെഡിക്കല്‍ റിസേര്‍ച്ച് കൗണ്‍സിലും ഭാഭ അറ്റോമിക്ക് റിസേര്‍ച്ച് സെന്ററും സംയുക്തമായി പഠനം നടത്തും.
കാസര്‍കോട് ജില്ലയിലെ പെദ്രെ, പെയ്രെ ബോവിക്കാന തുടങ്ങിയ സ്ഥലങ്ങളില്‍ ആണ് എന്‍ഡോസല്‍ഫാന്‍ ഉപയോഗിക്കുന്നത് കൊണ്ട് ആരോഗ്യപ്രശ്നങ്ങള്‍ കാണുന്നത്. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡാ പി സി ഠാക്കൂര്‍ ആണ് ഇത് വെളിപ്പെടുത്തിയത്.
ആദ്യ പഠനങ്ങളില്‍ എന്‍ഡോസല്‍ഫാന്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുലപ്പാലിലും പശുവിന്‍ പാലിലും വരെ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു. ഒരു വിശദമായ പഠനത്തിന് ശേഷമേ ഈ കീടനാശിനി നിരോധിക്കുന്ന കാര്യത്തെ കുറിച്ച് തീരുമാനിക്കാനാവു എന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications