മട്ടാഞ്ചേരി: ചുങ്കനിരക്ക് പുതുക്കി നിശ്ചയിച്ചു
മട്ടാഞ്ചേരി: മട്ടാഞ്ചേരിയില്‍ പുതുതായി നിര്‍മിച്ച പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ നല്‍കേണ്ട ചുങ്കനിരക്കിനെ കുറിച്ച് ധാരണയായി. സ്വകാര്യബസുകള്‍ ഒരു ദിവസം നല്‍കേണ്ട ചുങ്കം 50 രൂപയായി നിശ്ചയിക്കാനാണ് തീരുമാനം.
ജില്ലാ കളക്ടര്‍ ഗ്യാനേഷ്കുമാറും ബസുടമകളും തമ്മില്‍ ഒക്ടോബര്‍ മൂന്ന് ചൊവാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഒരു തവണ പോയി വരുന്നതിന് 43 രൂപ നല്‍കണമെന്നതായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. ഇത്രയും രൂപ നല്‍കാന്‍ തയ്യാറല്ലെന്ന് ബസുടമകള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് നിരക്ക് മാറ്റിതീരുമാനിച്ചത്. സമീപം പുതുക്കി നിശ്ചയിച്ച ഫെയര്‍സ്റേജ് പിന്‍വലിക്കാനും തീരുമാനമായി.
ലോറി-60 രൂപ, കണ്ടെയ്നര്‍-75രൂപ, മിനി ലോറി-25 രൂപ എന്നിങ്ങനെയാണ് മറ്റ് വാഹനങ്ങള്‍ ഒരു ട്രിപ്പിന് നല്‍കേണ്ട നിരക്ക്.
അതേ സമയം ചുങ്കം പിരിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ജനകീയ സമര സമിതി ആവശ്യപ്പെട്ടു.












Click it and Unblock the Notifications