ആര്‍സിസി: നടപടി അന്തിമറിപ്പോര്‍ട്ടിന് ശേഷം
തിരുവനന്തപുരം: ആര്‍സിസിയില്‍ നിരോധിക്കപ്പെട്ട മരുന്ന് രോഗികളില്‍ പരീക്ഷിച്ചതിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ അന്തിമറിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം മാത്രമേ ആര്‍സിസി ഡയറക്ടര്‍ ഡോ.എം.കൃഷ്ണന്‍നായര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കുകയുള്ളൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.സി.പി.താക്കൂര്‍ അറിയിച്ചു.
കൃഷ്ണന്‍നായര്‍ക്കെതിരായ ആരോപണങ്ങളെ കുറിച്ച് പ്രാഥമികാന്വേഷണം നടത്തിക്കഴിഞ്ഞു. അന്തിമ റിപ്പോര്‍ട്ട് വന്നതിനു ശേഷമേ നടപടികള്‍ ആവശ്യമെങ്കില്‍ സ്വീകരിക്കുകയുള്ളൂവെന്ന് താക്കൂര്‍ ഒക്ടോബര്‍ നാല് വ്യാഴാഴ്ച വാര്‍ത്താ ലേഖകരോട് പറഞ്ഞു.
രോഗികളില്‍ മരുന്ന് പരീക്ഷിക്കുന്നതു സംബന്ധിച്ച മാര്‍ഗരേഖകള്‍ വ്യക്തമല്ലാത്തതിനാല്‍ അവ പരിഷ്കരിച്ചിട്ടുണ്ട്. മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ രൂപീകരിച്ച മാര്‍ഗരേഖകളാണ് ഇനി മുതല്‍ സ്വീകരിക്കേണ്ടത്. പുതിയ മാര്‍ഗരേഖയനുസരിച്ച് മരുന്ന് പരീക്ഷണത്തിന് ആരോഗ്യമന്ത്രിയുടെ അനുമതി ആവശ്യമാണ്.
തമിഴ്നാട്, മഹാരാഷ്ട്ര, തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടകം, ആന്ധ്രപ്രദേശ്, മണിപ്പൂര്‍, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലാണ് എയ്ഡ്സ് രോഗികള്‍ കൂടുതലെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications