കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസികുടിലുകള്‍ പൊളിക്കരുത്: കേന്ദ്രമന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആദിവാസികള്‍ കെട്ടിയ കുടിലുകള്‍ പൊളിച്ചുമാറ്റാനുള്ള സര്‍ക്കാര്‍ നീക്കം ശരിയല്ലെന്ന് കേന്ദ്ര ആദിവാസിക്ഷേമ മന്ത്രി ജുവല്‍ ഓറാം.പറഞ്ഞു.

ആദിവാസികള്‍ ക്രമസമാധാനപ്രശ്നമൊന്നും ഉണ്ടാക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ കുടിലുകള്‍ പൊളിച്ചുമാറ്റരുതെന്ന് ഒക്ടോബര്‍ അഞ്ച് വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

ഭരണഘടനയിലെ വ്യവസ്ഥയനുസരിച്ച് ആദിവാസികളുടെ കൈമാറ്റം ചെയ്യപ്പെട്ട ഭൂമി തിരിച്ചുപിടിക്കാവുന്നതാണ്. ആദിവാസി ഭൂമി വില്‍ക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണെന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ആദിവാസി ഭൂമി കൈമാറ്റം ചെയ്യപ്പെട്ടതിന് നിയമപരമായി യാതൊരു സാധുതയുമില്ല-മന്ത്രി ചൂണ്ടിക്കാട്ടി.

സമരം നടത്തുന്ന നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. അക്രമത്തിലേക്ക് തിരിയരുതെന്നും ഇരുവര്‍ക്കും സ്വീകാര്യമായ ഒരു ധാരണയിലെത്താന്‍ സര്‍ക്കാരിനോട് സഹകരിക്കണമെന്നും താന്‍ അവരോട് ആവശ്യപ്പെടും.

സംസ്ഥാനത്തിന് ആദിവാസിക്ഷേമത്തിനായി 20 കോടി രൂപ പ്രത്യേകമായി അനുവദിക്കും. ഭരണഘടനയിലെ 275 (1) വകുപ്പ് പ്രകാരമുള്ള ഗ്രാന്റ് ഇന്‍ എയ്ഡായിട്ടായിരിക്കും ഇത് അനുവദിക്കുക. കഴിഞ്ഞ വര്‍ഷം അനുവദിച്ച 96 കോടി രൂപ എന്തുചെയ്തുവെന്നതിന് രേഖകളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആദിവാസി ക്ഷേമത്തിനായി നല്‍കുന്ന തുക വകമാറ്റി ചെലവഴിക്കുന്നില്ല എന്നുറപ്പ് വരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ആദിവാസി മേഖലകളിലെ വികസനപ്രവര്‍ത്തനങ്ങള്‍ അതത് സംസ്ഥാനത്തെ പട്ടികജാതി വകുപ്പ് വഴി തന്നെ വിതരണം ചെയ്യുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സംസ്ഥാന ആദിവാസി വികസന അതോറിറ്റിക്ക് ഗ്രാന്റായി 11.7 കോടിയും അനുവദിച്ചിട്ടുണ്ട്.

നേരത്തെ സംസ്ഥാന ഹരിജനക്ഷേമമന്ത്രി ഡോ.എം.എ.കുട്ടപ്പനുമായി അദ്ദേഹം ചര്‍ച്ച നടത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X