അമൃതകുടീരം ഭവനപദ്ധതി അഞ്ചാം ഘട്ടം അദ്വാനി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: അമൃതകുടീരം ഭവനനിര്‍മാണ പദ്ധതിയുടെ അഞ്ചാം ഘട്ടം മാതാ അമൃതാനന്ദമയിയുടെ 48-ാം ജന്മദിനമായ ഒക്ടോബര്‍ ആറ് ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി നിര്‍വഹിക്കും.
കൊല്ലം ജില്ലയിലെ വള്ളിക്കാവിലെ അമൃതപുരിയില്‍ നടക്കുന്ന ജന്മദിനാഘോഷച്ചടങ്ങിന്റെ ഭാഗമായാണ് ഭവനനിര്‍മാണ പദ്ധതിയുടെ അഞ്ചാം ഘട്ടം ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ 10.15നാണ് ഉദ്ഘാടനച്ചടങ്ങ്.
25,000 സാധുജനങ്ങള്‍ക്ക് വീട് നിര്‍മിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ 1998ലാണ് അമൃതകുടീരം ഭവനനിര്‍മാണ പദ്ധതിയ്ക്ക് തുടക്കമിട്ടത്. പദ്ധതിയുടെ നാലാം ഘട്ടത്തില്‍ നിര്‍മിച്ച 5000 വീടുകള്‍ അദ്വാനി കൈമാറും.
ചടങ്ങില്‍ അമൃതകൃതി പുരസ്കാരം ആചാര്യ നരേന്ദ്രഭൂഷന് അദ്വാനി നല്‍കും.












Click it and Unblock the Notifications