ചെര്‍ക്കുളം അബ്ദുള്ളക്ക് എതിരെ കോടതി അലക്ഷ്യ കേസ്
കൊച്ചി: മന്ത്രി ചെര്‍ക്കുളം അബ്ദുള്ളക്ക് എതിരെ കോടതി അലക്ഷ്യ കേസ്. ഹൈകോടതി ജാഥ നിരോധിച്ചിരിക്കെ കാസര്‍കോട് ഒരു ജാഥയില്‍ പങ്കെടുത്തതിനാണ് കേസ്.
വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ സെക്രട്ടറി പി ദാമോദരനാണ് ഹൈകോടതിയില്‍ കേസ് നല്‍കിയത്. ജൂലൈ മാസത്തില്‍ കാസര്‍കോട് നടന്ന അനുമോദന ചടങ്ങില്‍ പങ്കെടുത്തതാണ് കേസിന് ആസ്പദമായ സംഭവം. 500 -ാളം വാഹനങ്ങളുടെ അകമ്പടിയോടെ ജാഥയായാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായ ചെര്‍ക്കുളം അബ്ദുള്ള അനുമോദന ചടങ്ങിന് എത്തിയത്.
ജനങ്ങള്‍ക്ക് വിഷമമുണ്ടാക്കുന്ന പ്രകടനങ്ങള്‍ കോടതി നിരോധിച്ചിരിക്കുമ്പോള്‍ മന്ത്രിതന്നെ ഇത്തരം പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം.












Click it and Unblock the Notifications