Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാക്ടില്‍ തീപിടുത്തം; പ്ലാന്റ് അടച്ചു

കൊച്ചി: ഉദ്യോഗമണ്ഡലിനടുത്തുള്ള ഫെര്‍ട്ടിലൈസേഴ്സ് ആന്റ് കൈമിക്കല്‍സ് ട്രാവന്‍കൂറില്‍ (ഫാക്ട്) ഒക്ടോബര്‍ അഞ്ച് വെള്ളിയാഴ്ച പുലര്‍ച്ചെ തീപിടുത്തമുണ്ടായി.തീപിടുത്തത്തെ തുടര്‍ന്ന് കാപ്രോലാക്റ്റം പ്ലാന്റ് അടച്ചു.

പാക്ടിന്റെ സ്വന്തം പവര്‍ പ്ലാന്റിലെ 16 മെഗാവാട്ട് ജനറേറ്ററില്‍ നിന്നാണ് തീയുണ്ടായത്. എണ്ണ ചോര്‍ന്നതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്.

രാവിലെ അഞ്ച് മണിക്കാണ് തീ കാണപ്പെട്ടത്. 40 മിനുട്ടിനുള്ളില്‍ ഫാക്ടിലെ അിശമനവിഭാഗം തീ കെടുത്തി.

ജീവനക്കാരിലാര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്ന് ഫാക്ട് അധികൃതര്‍ അറിയിച്ചു. തീപിടുത്തമുണ്ടായയുടനെ ജീവനക്കാരെ ഒഴിപ്പിച്ചു. നഷ്ടം കണക്കാക്കിവരികയാണ്.

പവര്‍ ജനറേറ്ററിന് കേട്പാട് സംഭവിച്ചതുമൂലമാണ് പ്ലാന്റ് അടച്ചത്. നഷ്ടം കണക്കാക്കുക്കുകയാണ്. ജനറേറ്ററിന്റെ കേട്പാട് തീര്‍ക്കാനായി ഉപകരണങ്ങള്‍ വിതരണം ചെയ്ത ഭാരത് ഹെവി ഇലക്ട്രിക്കല്‍സിന്റെ സഹായം തേടിയുട്ടണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+