ഫിഷറീസ് മേഖലയില്‍ 137.10 കോടിയുടെ പദ്ധതി
തിരുവനന്തപുരം: ഫിഷറീസ് മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 137.10 കോടി രൂപയുടെ ഒരു പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി.
അംഗീകാരത്തിനായി പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്ന് ഫിഷറീസ്-വിനോദസഞ്ചാരമന്ത്രി കെ.വി.തോമസ് ഒക്ടോബര്‍ അഞ്ച് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭവനനിര്‍മാണം, പരിസരശുചീകരണം, വൈദ്യുതീകരണം, റോഡ് നിര്‍മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടായിരിക്കും ഈ പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി അറിയിച്ചു.
അഞ്ച് വര്‍ഷം കൊണ്ട് കേന്ദ്ര സഹായത്തോടെ പൂര്‍ത്തിയാക്കുന്ന ഈ പദ്ധതിയില്‍ ഭവന നിര്‍മാണത്തിന് 60 കോടി രൂപയും ശുചീകരണ സംവിധാനങ്ങള്‍ക്ക് ആറ് കോടി രൂപയും വൈദ്യുതീകരണത്തിന് 3. 6 കോടി രൂപയും ശുദ്ധജലവിതരണത്തിന് 22. 50 കോടി രൂപയും റോഡ് നിര്‍മാണത്തിന് 45 കോടി രൂപയും ചെലവാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് തോമസ് വ്യക്തമാക്കി.
കേരള മത്സ്യതൊഴിലാളി ക്ഷേമ ഫണ്ടിലേക്ക് സീഫുഡ് എക്സ്പോര്‍ട്ട്സ് അസോസിയേഷന്‍ നല്‍കാനുള്ള 40 കോടി രൂപയുടെ കുടിശിക അടയ്ക്കുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി ധാരണയിലെത്തിയെന്ന് മന്ത്രി പറഞ്ഞു.
കൊച്ചി തുറമുഖത്തു നിന്ന് മത്സ്യം കയറ്റുമതി ചെയ്യുന്നതിന് അടയ്ക്കേണ്ട ഒരു ശതമാനം സെസ് സീഫുഡ് എക്സ്പോര്‍ട്ട്സ് അസോസിയേഷന്‍ കഴിഞ്ഞ 10 വര്‍ഷമായി അടയ്ക്കാറില്ല.കേരളത്തില്‍ മാത്രമേ സെസ് പിരിക്കുന്നുള്ളൂവെന്നും മറ്റ് സംസ്ഥാനങ്ങളില്‍ അത്തരമൊരു സംവിധാനമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്‍ സെസ് അടയ്ക്കാന്‍ വിസമ്മതിച്ചത്. കേരളത്തില്‍ നിന്ന് വാങ്ങുന്ന മത്സ്യം മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്ന മത്സ്യവും തങ്ങള്‍ കൊച്ചി തുറമുഖത്തിലൂടെ കയറ്റുമതി ചെയ്യുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അസോസിയേഷന്‍ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് ഒത്തുതീര്‍പ്പിലെത്തിയെന്ന് മന്ത്രി പറഞ്ഞു. മന്ത്രിസഭ അംഗീകരിച്ചതിനു ശേഷമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാവുകയുള്ളൂ.












Click it and Unblock the Notifications