ജയരാജനെതിരായ തിരഞ്ഞെടുപ്പ് ഹര്‍ജി തള്ളി
കൊച്ചി: കൂത്തുപറമ്പ് എംഎല്‍എ പി.ജയരാജന്‍ തിരഞ്ഞെടുക്കപ്പെട്ടത് ചോദ്യം ചെയ്തുകൊണ്ട് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന കെ.പ്രഭാകരന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
5000 രൂപ ജയരാജന് കോടതി ചെലവായി നല്‍കാനും ഹൈക്കോടതി ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടു. ജയരാജന്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ അദ്ദേഹത്തിന് ജനപ്രതിനിധിയായിരിക്കാന്‍ യോഗ്യതയില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
1991ല്‍ ഭാരതബന്ദ് ദിനത്തില്‍ ജയരാജന്റെ നേതൃത്വത്തില്‍ 350ഓളം സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ജാഥ അക്രമാസക്തമാവുകയും പ്രകടനക്കാര്‍ കൂത്തുപറമ്പ് പോസ്റ് ഓഫീസിലും ടെലിഗ്രാഫ് ഓഫീസിലും അതിക്രമിച്ചു കടക്കുകയും ചെയ്തതിനെ തുടര്‍ന്ന് ജയരാജനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. കേസില്‍ ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജയരാജനെ രണ്ട് വര്‍ഷത്തേക്കും അഞ്ച് മാസത്തേക്കും ശിക്ഷിച്ചു. എന്നാല്‍ ജയരാജന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കീഴ്കോടതി വിധി സെഷന്‍സ് കോടതി വിധി റദ്ദാക്കി.
രണ്ട് വര്‍ഷത്തിലേറെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജയരാജന്‍ തിരഞ്ഞെടുക്കപ്പെട്ടത് അസാധുവാക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ വാദം ജസ്റിസ് എം.ഹരിഹരന്‍നായര്‍ തള്ളിക്കളഞ്ഞു.












Click it and Unblock the Notifications